ബിജെപിയുമായുള്ള സഖ്യം തുടരും: അണ്ണാ ഡിഎംകെ
Saturday, November 21, 2020 11:58 PM IST
ചെന്നൈ: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുമായുള്ള സഖ്യം തുടരുമെന്ന് തമിഴ്നാട്ടിലെ ഭരണകക്ഷി അണ്ണാഡിഎംകെ. കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങിൽ പ്രസംഗിക്കവേ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, ഒ. പനീർശെൽവം എന്നിവരാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എഡിഎംകെ, ബിജെപി സഖ്യത്തിന് 39 സീറ്റുകളിൽ തേനി സീറ്റു മാത്രമാണ് നേടാനായത്.