ഇന്ത്യ-പാക് യുദ്ധവീരൻ മേജർ ജനറൽ(റിട്ട.) ആർ.എൻ. ചിബ്ബർ അന്തരിച്ചു
Sunday, November 22, 2020 11:33 PM IST
ജമ്മു: 1962, 1965, 1971 വർഷങ്ങളിലെ ഇന്ത്യ-പാക് യുദ്ധങ്ങളിൽ വീരോചിത പ്രകടനം നടത്തിയ മേജർ ജനറൽ(റിട്ട.) ആർ.എൻ. ചിബ്ബർ(86) അന്തരിച്ചു. ഇദ്ദേഹത്തിനു പരമ വിശിഷ്ട സേവാ മെഡൽ ലഭിച്ചിട്ടുണ്ട്. 1934ൽ ജനിച്ച ചിബ്ബർ, 1955ൽ സൈന്യത്തിൽ കമ്മീഷൻ ചെയ്തു. 1972 മുതൽ 1975 വരെ അഫ്ഗാനിസ്ഥാനിലെ മിലിട്ടറി അറ്റാഷെ ആയിരുന്നു. 8 ജാട്ട് റെജിമെന്റിനെയായിരുന്നു ചിബ്ബർ നയിച്ചത്.