മോദിയുടെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത ഹർജി തള്ളി
Tuesday, November 24, 2020 11:31 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസിയിൽ നിന്നുള്ള തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തു മുൻ ബിഎസ്എഫ് ജവാൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. അലാഹാബാദ് ഹൈക്കോടതിയുടെ നടപടിയിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
പ്രധാനമന്ത്രിക്കെതിരേ മത്സരിക്കുന്നതിനായി വാരാണസിയിൽ നൽകിയ നാമനിർദേശ പത്രിക വരണാധികാരി തള്ളിയതിനെ ചോദ്യംചെയ്താണ് ബിഎസ്എഫ് ജവാനായിരുന്ന തേജ് ബഹാദുർ യാദവ് കോടതിയെ സമീപിച്ചത്.