ഹൈദരാബാദ് നഗരസഭാ തെരഞ്ഞെടുപ്പ് നാളെ
Monday, November 30, 2020 12:42 AM IST
ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ(ജിഎച്ച്എംസി) തെരഞ്ഞെടുപ്പ് നാളെ നടക്കും.
പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. 150 വാർഡുകളിലേക്ക് 1122 പേർ മത്സരിക്കുന്നു. 67 ലക്ഷം വോട്ടർമാരാണുള്ളത്. ഡിസംബർ നാലിനു ഫലപ്രഖ്യാപനമുണ്ടാകും. എംഐഎം, ടിആർഎസ്, ബിജെപി കക്ഷികൾ തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടാണ്. ബിജെപിക്കുവേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, കിഷൻ റെഡ്ഢി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ തുടങ്ങിയവർ പ്രചാരണത്തിനെത്തി.