കോവിഡ്: തമിഴ്നാട്ടിൽ മരിച്ചത് ഒന്പതു പേർ മാത്രം
Monday, November 30, 2020 12:42 AM IST
ചെന്നൈ: തമിഴ്നാട്ടിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത കോവിഡ് മരണം ഒന്പതു മാത്രം. ആകെ മരണം 11,703 ആയി. ഓഗസ്റ്റിൽ തമിഴ്നാട്ടിൽ പ്രതിദിനം 120 മരണം വരെ റിപ്പോർട്ട് ചെയ്തിരുന്നു. നവംബർ 13നുശേഷം സംസ്ഥാനത്ത് പ്രതിദിന പോസിറ്റീവ് കേസുകൾ രണ്ടായിരത്തിൽ താഴെയാണ്. ഇന്നലെ 1459 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. തലസ്ഥാനമായ ചെന്നൈ(398)യിലും കോയന്പത്തൂരി(148)ലും മാത്രമാണ് ഇന്നലെ രോഗികളുടെ എണ്ണം മൂന്നക്കം കടന്നത്.