കർഷക സമരം: പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാർ വാക്പോര് തുടരുന്നു
Monday, November 30, 2020 12:42 AM IST
ന്യൂഡൽഹി: കർഷക സമരത്തിന്റെ പേരിൽ പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാർ തമ്മിലുള്ള വാക്പോര് തുടരുന്നു. ഹരിയാനയിൽ കോവിഡ് വ്യാപനം ശക്തമായാൽ അതിനു കാരണം പഞ്ചാബ് സർക്കാർ ആയിരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞു. ഇക്കാര്യം സംസാരിക്കാൻ വേണ്ടി താൻ പഞ്ചാബ് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചിട്ടും അദ്ദേഹം ഫോണ് എടുത്തില്ലെന്നും ഖട്ടർ ആരോപിച്ചു.
ഖട്ടർ തന്നെ വിളിച്ചിട്ടു താൻ പ്രതികരിച്ചില്ലെന്നതു നുണയാണെന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ കർഷകരോടു ചെയ്യേണ്ട തെല്ലാം ചെയ്തു. ഇനിയും പത്ത് തവണ വിളിച്ചാലും ഖട്ടറിന്റെ ഫോണ് എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കർഷകർക്കു നേരെ ഹരിയാന അതിർത്തിയിൽ ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കിയും ടീയർ ഗ്യാസ് ഷെല്ലുകളും ഉപയോഗിക്കുകയും ചെയ്തതിനു ശേഷമാണ് പഞ്ചാബ്- ഹരിയാന മുഖ്യമന്ത്രിമാരുടെ വാക്പോര് രൂക്ഷമായത്.