റെയിൽവേ സ്റ്റേഷനിൽ ചായ ഇനി മൺപാത്രത്തിൽ മാത്രം
Monday, November 30, 2020 12:42 AM IST
ജയ്പുർ: പ്രകൃതിസൗഹൃദ നടപടികളുടെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിൽ ഇന്നുമുതൽ പ്ലാസ്റ്റിക് കപ്പിൽ ചായ കൊടുക്കില്ലെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. പ്ലാസ്റ്റിക് വിമുക്ത ഇന്ത്യയെന്ന ലക്ഷ്യത്തിലെത്താൻ ആദ്യഘട്ട നടപടികളുടെ ഭാഗമായി ഇന്നലെ 400 റെയിൽവേ സ്റ്റേഷനുകളിൽ മൺപാത്രത്തിൽ ചായ നൽകിത്തുടങ്ങിയെന്നും മൺപാത്ര നിർമാണത്തിലേർപ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിനാളുകൾക്ക് ഇതുവഴി തൊഴിൽ ലഭിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ആൽവാർ ജില്ലയിലെ ദിഗ്വാര സ്റ്റേഷനിൽ ദിഗ്വാര-ബൻഡികുയ് സെക്ഷൻ വൈദ്യുതീകരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി.