അറബിക്കടലിൽ വീണ മിഗ്-29കെ വിമാനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി
Monday, November 30, 2020 12:42 AM IST
ന്യൂഡൽഹി: പരിശീലനപ്പറക്കലിനിടെ അറബിക്കടലിൽ തകർന്നുവീണ നാവികസേനാ വിമാനം മിഗ്-29കെ വിമാനത്തിന്റെ ഭാഗങ്ങൾ ഇന്നലെ കണ്ടെത്തി. ടർബോ ചാർജർ, ഇന്ധന ടാങ്കർ, മറ്റു ചില ഭാഗങ്ങൾ എന്നിവയാണു കണ്ടെത്തിയത്.
വിമാനവാഹിനിയായ ഐഎൻഎസ് വിക്രമാദിത്യയിൽനിന്നു പറന്ന വിമാനം വെള്ളിയാഴ്ച വൈകുന്നേരമാണു തകർന്നുവീണത്. കാണാതായ പൈലറ്റ് കമാൻഡർ നിഷാന്ത് സിംഗിനുവേണ്ടി തെരച്ചിൽ പുരോഗമിക്കുകയാണ്. ഒന്പതു യുദ്ധക്കപ്പലുകളും 14 വിമാനങ്ങളും ഉപയോഗിച്ചാണ് തെരച്ചിൽ.