ഇന്ത്യയുടെ സഹകരണം തേടുമെന്നു ചൈന
Friday, December 4, 2020 12:05 AM IST
ബെ യ്ജിംഗ്/ന്യൂഡൽഹി: ഇന്ത്യയുടെ അരുണാചൽ പ്രദേശുമായി അതിർത്തി പങ്കിടുന്ന ടിബറ്റിലെ മെദേഗിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി അണക്കെട്ടു നിർമിക്കുമെന്നു ചൈന. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും നല്ല സഹകരണം ഇതിനായി പ്രതീക്ഷിക്കുന്നുവെന്നും പവർ കൺസ്ട്രക്ഷൻ കോർപറേഷൻ ചെയർമാൻ യാൻ സിയോംഗ് പറഞ്ഞു.