ഹൈദരാബാദിൽ ടിആർഎസിനു മുൻതൂക്കമെന്ന് എക്സിറ്റ്പോൾ
Friday, December 4, 2020 12:05 AM IST
ഹൈദരബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ(ജിഎച്ച്എംസി) തെരഞ്ഞെടുപ്പ് ഫലം ഇന്നു പ്രഖ്യാപിക്കും.
തെലുങ്കാന രാഷ്ട്ര സമിതി(ടിആർഎസ്)ക്കു മുൻതൂക്കമുണ്ടാകുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. 150 വാർഡുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ടിആർഎസ്, ബിജെപി, എംഐഎം കക്ഷികൾ തമ്മിൽ ശക്തമായ ത്രികോണ മത്സരമായിരുന്നു അരങ്ങേറിയത്. പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ പ്രകാരം ടിആർഎസിന് 68-78 സീറ്റ് ലഭിക്കും. ബിജെപിക്ക് 25-35 സീറ്റുകളും എംഐഎമ്മിന് 38-42 സീറ്റുകളുമാണു ലഭിക്കുക. കോൺഗ്രസിന് ഒന്നു മുതൽ അഞ്ചു വരെ സീറ്റ് ലഭിച്ചേക്കുമെന്നാണു പ്രവചനം.