തെക്കൻ തമിഴ്നാട്ടിൽ കനത്ത മഴ
Saturday, December 5, 2020 1:08 AM IST
ചെന്നൈ: ബുറേവി ചുഴലിക്കാറ്റ് ന്യൂനമർദമായി മാറിയതോടെ തെക്കൻ തമിഴ്നാട്ടിൽ കനത്ത മഴ. രാമനാഥപുരം, തൂത്തുക്കുടി, നാഗപട്ടണം, കടലൂർ, കല്ലാക്കുറിച്ചി ജില്ലകളിലാണു കനത്ത മഴയുണ്ടായത്. പ്രസിദ്ധമായ ചിദംബരം നടരാജ ക്ഷേത്രത്തിൽ വെള്ളം കയറി. 43 വർഷത്തിനിടെ ആദ്യമായാണു ക്ഷേത്ര ശ്രീകോവിൽ പരിസരത്ത് വെള്ളക്കെട്ടുണ്ടാകുന്നത്.