വ്യാജമദ്യദുരന്തം: മധ്യപ്രദേശിൽ മരണം 20 ആയി
Thursday, January 14, 2021 12:01 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ മൊറേന ജില്ലയിൽ വ്യാജമദ്യം കഴിച്ചആറു പേർകൂടി ഇന്നലെ മരിച്ചു. ഇതോടെ മരണം 20 ആയി. മദ്യദുരന്തത്തെത്തുടർന്ന് മുഖ്യമന്ത്രി ശിവ്രാജ്സിംഗ് ചൗഹാൻ മൊറേന കളക്ടറെയും എസ്പിയെയും മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വ്യാജമദ്യം കുടിച്ച 21 പേർ മൊറേനയിലും ഗ്വാളിയോറിലുമായി ചികിത്സയിലാണ്.