പോളിയോ മരുന്നു വിതരണം 31 ലേക്കു മാറ്റി
Friday, January 15, 2021 1:42 AM IST
ന്യൂഡൽഹി: ഞായറാഴ്ച നടത്താനിരുന്ന പോളിയോ തുള്ളിമരുന്നു വിതരണം 31ലേക്കു മാറ്റി. കോവിഡ് വാക്സിൻ വിതരണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണു നടപടി. പോളിയോ തുള്ളിമരുന്ന് വിതരണം രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രപതിഭവനിൽ ഉദ്ഘാടനം ചെയ്യും.
ദേശീയ പ്രതിരോധ ദിനമായ 16ന് കോവിഡ് വാക്സിൻ വിതരണം തുടങ്ങാൻ നിശ്ചയിച്ചതോടെ പോളിയോ തുള്ളിമരുന്ന് വിതരണം നീട്ടിവയ്ക്കുകയായിരുന്നു. ഇക്കാര്യം എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചിട്ടുണ്ട്.