ആദ്യ ഡോസ് ശുചീകരണ തൊഴിലാളിക്ക്
Sunday, January 17, 2021 12:23 AM IST
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വാക്സിൻ വിതരണത്തിനു തുടക്കമിട്ടപ്പോൾ ആദ്യ വാക്സിൻ സ്വീകരിച്ചത് ഡൽഹി എയിംസിലെ ശുചീകരണത്തൊഴിലാളി മനീഷ് കുമാർ.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധന്റെ സാന്നിധ്യത്തിലാണ് മനീഷ് കുമാർ വാക്സിൻ ഡോസ് സ്വീകരിച്ചത്. ഡൽഹി എയിംസ് ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേറിയയും തുടക്കത്തിൽതന്നെ വാക്സിൻ സ്വീകരിച്ചു.
സീനിയർ ഉദ്യോഗസ്ഥർ അടക്കമുള്ളവർ മാറിനിന്നപ്പോഴാണ് താൻ ആദ്യമായി വാക്സിൻ സ്വീകരിക്കാൻ തയാറായതെന്നു മനീഷ് കുമാർ പറഞ്ഞു.