ബിഎസ്പി നേതാവിനെതിരേ ബിജെപിക്കാരി പരാതി നൽകി
Sunday, February 21, 2021 12:08 AM IST
ന്യൂഡൽഹി: അത്താഴവിരുന്നിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്നും തന്നോടു ലൈംഗീക ചുവയോടെ പരാമർശം നടത്തിയെന്നും ആരോപിച്ച് ബിഎസ്പി നേതാവും മുൻ എംപിയുമായ അക്ബർ അഹമ്മദിനെതിരേ ബിജെപി ഡൽഹി ഉപാധ്യക്ഷ ഷാസിയ ഇൽമി പോലീസിൽ പരാതി നൽകി.
ഡൽഹിയിലെ വസന്ത് കുഞ്ച് പോലീസ് സ്റ്റേഷനിലാണ് ബിജെപി വനിതാ നേതാവ് പരാതി നൽകിയത്. പരാതിയിേന്മേൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു.