ശ്രീനഗർ ഹൈവേയിൽ കണ്ടെത്തിയ സ്ഫോടകവസ്തു നിർവീര്യമാക്കി
Tuesday, February 23, 2021 1:20 AM IST
ശ്രീനഗർ: നൗഗാമിലെ തിരക്കുള്ള ശ്രീനഗർ ബാരാമുള്ള ഹൈവേയിൽ വഴിയരികിൽ കണ്ടെത്തിയ സ്ഫോടകവസ്തു ബോംബ് സ്ക്വാഡ് നിർവീര്യമാക്കി.
സിആർപിഎഫ് പട്രോളിംഗ് സംഘമാണ് തകരപ്പാത്രത്തിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടകവസ്തു കണ്ടെത്തിയത്. ഇതേത്തുടർന്ന് അരമണിക്കൂർ ഗതാഗതം സ്തംഭിച്ചു.