അൽക്വയ്ദ ഭീകരർക്കെതിരേ എൻഐഎ കുറ്റപത്രം
Saturday, February 27, 2021 1:55 AM IST
ന്യൂഡൽഹി: ഭീകരാക്രമണം ലക്ഷ്യമിട്ട് കേരളവും പശ്ചിമബംഗാളും കേന്ദ്രീകരിച്ചു പദ്ധതികൾ ആസൂത്രണംചെയ്യുന്നതിനിടെ പിടിയിലായ 11 അൽക്വയ്ദ ഭീകരർക്കെതിരേ എൻഐഎ കുറ്റപത്രം സമർപ്പിച്ചു.
പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമുള്ള ഭീകരരിൽനിന്നുള്ള നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചിരുന്ന മുർഷിദ് ഹസൻ, മുഷാറഫ് ഹൊസീൻ, മയ്നുൽ മണ്ഡൽ, ലിയാൻ അഹമ്മദ്, നജ്മുസ് ഷക്കീബ്, യാക്കൂബ് വിശ്വാസ്, സാമിം അൻസാരി, അബു സുഫിയാൻ, അദിയൂർ റഹ്മാൻ, അൽ മമൂൻ കമാൽ, അബ്ദുൾ മോമിൻ മണ്ഡൽ എന്നിവർക്കെതിരേയാണു കുറ്റപത്രമെന്ന് എൻഐഎ സംഘം പറഞ്ഞു.
കഴിഞ്ഞവർഷം സെപ്റ്റംബർ 19 നു കേരളത്തിലും പശ്ചിമബംഗാളിലും നടത്തിയ റെയ്ഡിലാണ് ഒന്പതു ഭീകരർ അറസ്റ്റിലായത്. സംഘവുമായി ബന്ധമുള്ള രണ്ടുപേരെ കഴിഞ്ഞവർഷം പശ്ചിമബംഗാളിൽ നിന്ന് പിടികൂടുകയും ചെയ്തു. മുർഷിദ് ഹസനായിരുന്നു ഭീകരസംഘത്തിന് നേതൃത്വം നൽകിയിരുന്നത്.