കോവിഡ് ബാധിച്ച് സിബിഐ മുൻ ഡയറക്ടർ മരിച്ചു
Saturday, April 17, 2021 2:08 AM IST
ന്യൂഡൽഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സിബിഐ മുൻ ഡയറക്ടർ രഞ്ജിത് സിൻഹ (68) അന്തരിച്ചു. ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1974 ബാച്ച് ബിഹാർ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ രഞ്ജിത് സിൻഹ, 2012ലാണ് സിബിഐ ഡയറക്ടറായത്. ഇക്കാലയളവിൽ 2ജി സ്പെക്ട്രം, കൽക്കരിപ്പാടം അഴിമതി കേസിലെ പ്രതികൾ സിൻഹയെ ഔദ്യോഗിക വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത് വിവാദത്തിലാവുകയും സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിക്കുന്നതിനു മുന്പേ ഇദ്ദേഹം പദവിയിൽ നിന്നു രാജിവയ്ക്കുകയുമായിരുന്നു.
കൂട്ടിലടച്ച തത്ത എന്നു സിബിഐക്ക െതിരേ സുപ്രീംകോടതി വിമർശനം ഉയർത്തുകയും ചെയ്തിരുന്നു. സിബിഐ അധ്യക്ഷനാകുന്നതിനു മുന്പ് ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.