ജയിലുകളിൽ അന്തേവാസികളുടെ എണ്ണം കുറയ്ക്കണം: സുപ്രീംകോടതി
Saturday, May 8, 2021 1:14 AM IST
ന്യൂഡൽഹി: കോവിഡ് മഹാമാരി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ജയിലുകളിൽ അന്തേവാസികളുടെ എണ്ണം കുറയ്ക്കണമെന്നു സുപ്രീം കോടതി. ജയിൽവാസികൾക്ക് പരോൾ അനുവദിക്കണോ ഇടക്കാല ജാമ്യം അനുവദിക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരുകൾ ഉന്നതാധികാര സമിതികൾ രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
രാജ്യത്തെ കോവിഡ് വ്യാപനം അപകടഘട്ടത്തിലാണെന്നും ജയിലുകളിലെ അംഗസംഖ്യ കുറയ്ക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ നടപടി.