കോവിഡ് ദുരിതാശ്വാസം:കോണ്‍ഗ്രസിനു 13 അംഗ കർമസമിതി
Wednesday, May 12, 2021 2:11 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ കോവിഡ്-19 ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിക്കാൻ ഗുലാം നബി ആസാദ് അധ്യക്ഷനായി 13 അംഗ കർമസമിതിയെ സോണിയ ഗാന്ധി നിയമിച്ചു. പ്രിയങ്ക ഗാന്ധി വദ്ര, കെ.സി. വേണുഗോപാൽ, അംബിക സോണി, മുകുൾ വാസ്നിക്, പവൻ കുമാർ ബൻസൽ, ജയ്റാം രമേശ്, രണ്‍ദീപ് സിംഗ് സുർജേവാല തുടങ്ങിയവർ സമിതിയംഗങ്ങളാണ്.
ഡോ, അജോയ് കുമാർ, മനീഷ് ചത്രത്ത്, പവൻ ഖേര, ഗുർദീപ് സിംഗ് സപ്പൽ, ബി.വി. ശ്രീനിവാസ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സമിതി ഇ്ന്നലെ മുതൽ നിലവിൽവന്നതായി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.