സുശാന്ത് സിംഗ്: സിനിമകൾക്കു സ്റ്റേ ഇല്ല
Friday, June 11, 2021 1:38 AM IST
ന്യൂഡൽഹി: അന്തരിച്ച മുൻ ബോളിവുഡ് താരം സുശാന്ത്സിംഗ് രജ്പുത്തിന്റെ ജീവിതം പറയുന്ന നിരവധി സിനിമകൾ റിലീസ് ചെയ്യാനിരിക്കെ ഇവയൊക്കെ സ്റ്റേ ചെയ്യാനാവില്ലെന്നു ഡൽഹി ഹൈക്കോടതി.
സുശാന്തിന്റെ ജീവിതത്തിൽ എന്താണു സംഭവിച്ചതെന്ന് ഈ സിനിമകൾ പറയുന്നില്ലെന്നും മരണാനന്തരം അവകാശവാദം ഉന്നയിക്കുന്നത് അനുവദിക്കാനാവില്ലെന്നുമായിരുന്നു രജ്പുത്തിന്റെ പിതാവ് കൃഷ്ണകിഷോർ സിംഗ് നല്കിയ ഹർജി തള്ളിക്കൊണ്ട് കോടതിയുടെ നിരീക്ഷണം. ന്യായ്-ദ ജസ്റ്റീസ്, സൂയിസൈഡ് ഓർ മർഡർ- എ സ്റ്റാർ വോസ് ലോസ്റ്റ്, ശശാങ്ക് എന്നിവയാണു റിലീസിന് തയാറെടുക്കുന്ന സിനിമകൾ.