മുംബൈയിൽ ബഹുനിലക്കെട്ടിടം തകർന്ന് 11 മരണം
മുംബൈയിൽ ബഹുനിലക്കെട്ടിടം തകർന്ന് 11 മരണം
Friday, June 11, 2021 1:38 AM IST
മും​​​ബൈ: മൂ​​​ന്നു​​​നി​​​ല​​​ക്കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്ന് മ​​​റ്റൊ​​​രു കെ​​​ട്ടി​​​ട​​​ത്തി​​​ലേ​​​ക്കു പ​​​തി​​​ച്ച് എ​​​ട്ടു കു​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 11 പേ​​​ർ മ​​​രി​​​ച്ചു. എ​​​ട്ടു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.​​​ പ​​​രി​​​ക്കേ​​​റ്റ ഒ​​​രാ​​​ളു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. മ​​​ൽ​​​വാ​​​നി​​​യി​​​ലെ അ​​​ബ്ദു​​​ൾ ഹ​​​മീ​​​ദ് റോ​​​ഡി​​​ൽ ന്യൂ ​​​ക​​​ള​​​ക്ട​​​ർ കോം​​​പൗ​​​ണ്ടി​​​ൽ ബു​​​ധ​​​നാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. മൂ​​​ന്നു​​​നി​​​ല​​​ക്കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ര​​​ണ്ടു​​​നി​​​ല​​​ക​​​ളാ​​​ണ് നി​​​ലം​​​പൊ​​​ത്തി​​​യ​​​ത്.


ഈ ​​​കെ​​​ട്ടി​​​ടം അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യാ​​​ണ് പ​​​ണി​​​ത​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. കോ​​​ൺ​​​ട്രാ​​​ക്ട​​​റെ ചോ​​​ദ്യം ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​ണ്. ക​​​ള​​​ക്ട​​​റു​​​ടെ വ​​​സ​​​തി​​​ക്കു​​​ സ​​​മീ​​​പ​​​മാ​​​ണ് കെ​​​ട്ടി​​​ടം സ്ഥി​​​തിചെ​​​യ്യു​​​ന്ന​​​ത്.
ക​​​ള​​​ക്ട​​​റു​​​ടെ ഓ​​​ഫീ​​​സി​​​ൽ​​​നി​​​ന്നു നേ​​​രി​​​ട്ട് അ​​​നു​​​വാ​​​ദം വാ​​​ങ്ങി​​​യാ​​​ണ് ഉ​​​ട​​​മ കെ​​​ട്ടി​​​ടം പ​​​ണി​​​ത​​​തെ​​​ന്നു ബ്രി​​​ഹാ​​​ൻ​​​മും​​​ബൈ മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.