ലഹരിക്കടത്ത്: ബംഗളൂരുവിൽ അഞ്ചുപേർ പിടിയിൽ
Friday, June 11, 2021 1:38 AM IST
ബംഗളൂരു: മുപ്പതു ലക്ഷം രൂപയുടെ സിന്തറ്റിക് ലഹരിമരുന്നുകളുമായി അഞ്ചുപേരെ ബംഗളൂരു പോലീസ് പിടികൂടി. ഇവർ ഏപ്രിൽ 29ന് കഡുഗൊഡിയിൽ അറസ്റ്റിലായ മയക്കുമരുന്നു സംഘത്തിൽ പെട്ടവരാണ്.
ഡാർക് വെബ് വഴിയും വിക്കർ മി എന്ന മൊബൈൽ ആപ് വഴിയും ബിറ്റ്കോയിൻ ഉപയോഗിച്ചാണ് ഇവർ കച്ചവടം ഉറപ്പിക്കുന്നത്. ബംഗളൂരുവിൽ ഐടി മേഖലയിലുള്ള അതിസന്പന്നരിൽ പലരും ഇവരുടെ ഇടപാടുകാരാണെന്നു പോലീസ് പറഞ്ഞു. 119 എക്സ്റ്റസി ഗുളികകൾ, 150 എൽഎസ്ഡി പേപ്പർ ഷീറ്റ്, ആറു മൊബൈൽ ഫോണുകൾ എന്നിവ ഇവരിൽനിന്നു പിടിച്ചെടുത്തു.