മാവോയിസ്റ്റുകൾ കീഴടങ്ങി
Monday, July 5, 2021 12:47 AM IST
റായ്പുർ: ഛത്തിസ്ഗഡിൽ മൂന്നു മാവോയിസ്റ്റുകൾ കീഴടങ്ങി. അഞ്ചു പോലീസുകാർ കൊല്ലപ്പെട്ട 2015ലെ ദന്തേവാഡ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച മാവോയിസ്റ്റും കീഴടങ്ങിയവരിൽ ഉൾപ്പെടുന്നു. ഭീമ മാണ്ഡവി, ജോഗ മാണ്ഡവി, പുനം രാജേഷ് എന്നിവരാണു കീഴടങ്ങിയത്. ബസ്തർ ഡിവിഷനിലെ രണ്ടു പോലീസ് സ്റ്റേഷനുകളിലായാണ് ഇവർ കീഴടങ്ങിയതെന്നു പോലീസ് അറിയിച്ചു. ദന്തേവാഡ സ്ഫോടനത്തിൽ പങ്കുണ്ടെന്നു പോലീസ് ആരോപിക്കുന്ന മാവോയിസ്റ്റാണു ജോഗ മാണ്ഡവി.