നിസാര കാര്യങ്ങൾക്കു കോടതി കയറിയാൽ നടപടിയെടുക്കണം: സുപ്രീംകോടതി
Tuesday, July 6, 2021 1:13 AM IST
ന്യൂഡൽഹി: നിസാര കാര്യങ്ങൾക്ക് ഹർജിയുമായി കോടതി കയറുന്നവർക്കെതിരേ നടപടിയെടുക്കാൻ സമയമായെന്ന മുന്നറിയിപ്പു നൽകി സുപ്രീംകോടതി. വിവാദമായ കോണ്‍ഗ്രസ് ടൂൾകിറ്റ് കേസിൽ എൻഐഎ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസിന്റെ രജിസ്ട്രേഷൻ തന്നെ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ മുന്നറിയിപ്പ്.
കോണ്‍ഗ്രസിനെതിരേ രാജ്യവിരുദ്ധ ആരോപണങ്ങൾ തെളിഞ്ഞാൽ രജിസ്ട്രേഷൻ റദ്ദാക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ, പരാതിക്കാരന് പ്രസ്തുത ടൂൾകിറ്റ് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിലേത്ത് തിരിഞ്ഞു നോക്കേണ്ടതില്ലെന്നും അവഗണിച്ചേക്കാനുമായിരുന്നു കോടതി നൽകി മറുപടി.
ഇത്തരം നിരർഥകരമായ പരാതികൾ കേൾക്കേണ്ടതില്ല എന്നുതന്നെ ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.