കരടിയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു
Thursday, July 29, 2021 1:33 AM IST
കോയന്പത്തൂർ: വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. വില്ലോനി എസ്റ്റേറ്റ് കുഴന്തെ വേലു മകൻ മോഹൻ രാജ് (36) ആണ് മരിച്ചത്. സമീപത്തുള്ള ടീ ഫാക്ടറിയിൽ പ്ലന്പറായ മോഹൻ രാജ് ചൊവ്വാഴ്ച്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്കു നടന്നു വന്നുകൊണ്ടിരിക്കെ വഴിയരികിലുള്ള കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന കരടി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ മുഖത്തും ദേഹത്തും മാരകമായി മുറിവേറ്റ മോഹൻരാജിനെ നിലവിളി കേട്ട് ഓടിക്കൂടിയവർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും പാതിവഴിയിൽ മോഹൻ രാജ് മരിക്കുകയായിരുന്നു. വാൽപ്പാറ പോലീസും വനം വകുപ്പധികൃതരും സംഭവസ്ഥലം സന്ദർശിച്ചു.