2500 കോടിയുടെ ലഹരിമരുന്നു കേസിൽ ഗുജറാത്തിൽ ഒരാൾ പിടിയിൽ
Friday, July 30, 2021 12:46 AM IST
അഹമ്മദാബാദ്: പാക്കിസ്ഥാനിൽനിന്ന് കടൽമാർഗം പലപ്പോഴായി 530 കിലോഗ്രാം ലഹരിമരുന്ന് ഇന്ത്യയിലെത്തിച്ച കേസിൽ ഗുജറാത്തിലെ കച്ചിൽനിന്ന് ഒരാൾ അറസ്റ്റിലായി. മൻഡവി സ്വദേശി ഷാഹിദ് കസം സുമ്ര (35)ആണ് ഡൽഹി വിമാനത്താവളത്തിൽനിന്നു ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്.
കടൽമാർഗം 2500 കോടി രൂപയുടെ ഹെറോയിനാണ് ഇയാൾ ഇന്ത്യയിലെത്തിച്ചത്. ലഹരിമരുന്നു കടത്തിന്റെ മറവിൽ സന്പാദിക്കുന്ന പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചുവെന്ന് എടിഎസ് കണ്ടെത്തിയിരുന്നു. 2018-2021 കാലയളവിൽ ഗുജറാത്തിലും പഞ്ചാബിലുമായി ഇയാൾക്കെതിരേ നാലു കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാലു കേസുകളിൽ മൂന്നും എൻഐഎ അന്വേഷിച്ചുവരികയാണ്.