കേരളത്തിൽനിന്നുള്ളവർക്ക് പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി തമിഴ്നാട്
Monday, August 2, 2021 12:37 AM IST
ചെന്നൈ: ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്സിൻ എടുത്തെന്ന സർട്ടിഫിക്കറ്റോ ഇല്ലാതെ കേരളത്തിൽനിന്ന് ആർക്കും ഇനിമുതൽ തമിഴ്നാട്ടിൽ പ്രവേശിക്കാനാവില്ല.
ഓഗസ്റ്റ് അഞ്ചുമുതൽ ഇതു നടപ്പാക്കുമെന്നു കുടുംബക്ഷേമ മന്ത്രി മാ. സുബ്രഹ്മണ്യൻ പറഞ്ഞു. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണു തീരുമാനമെന്നും ജില്ലാ ഭരണകൂടങ്ങൾക്ക് ഇതുസംബന്ധിച്ച് നിർദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.