സുഖ്ബീർ സിംഗ് ബാദലും ഹർസിമ്രത് കൗറും അറസ്റ്റിൽ
Saturday, September 18, 2021 12:14 AM IST
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിച്ച ശിരോമണി അകാലിദൾ നേതാക്കളായ സുഖ്ബീർ സിംഗ് ബാദലും ഹർസിമ്രത് കൗറും അടക്കം 11 പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ വിലക്ക് ലംഘിച്ചെന്നു പറഞ്ഞാണ് അറസ്റ്റ്.
ഇവരെ പിന്നീട് ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കേന്ദ്രസർക്കാർ കാർഷികനിയമങ്ങൾ പാസാക്കിയതിൽ പ്രതിേഷേധിച്ചാണ് എൻഡിഎ സഖ്യകക്ഷികളായിരുന്ന ശിരോമണി അകാലിദൾ സഖ്യം ഉപേക്ഷിച്ചത്.