രാജ്നാഥ് സിംഗും ലോയ്ഡ് ഓസ്റ്റിനും ചർച്ച നടത്തി
Tuesday, September 21, 2021 12:46 AM IST
ന്യൂഡൽഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ. ഓസ്റ്റിനും ഇന്നലെ ടെലിഫോണിൽ ചർച്ച നടത്തി. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളും പ്രതിരോധരംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ചർച്ചാ വിഷയമായി.
ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഈയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കാനിരിക്കെയാണ് രാജ്നാഥ്-ലോയ്ഡ് ചർച്ച.
വെള്ളിയാഴ്ചയാണു ക്വാഡ് ഉച്ചകോടി. നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാന മന്ത്രി സ്കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാമന്ത്രി യോഷിഹിദെ സുഗ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും.