ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ തൊഴിലാളികൾ ആക്രമിച്ചു
Saturday, September 25, 2021 11:53 PM IST
ചെന്നൈ: ചെന്നൈ നാഗപട്ടണം സ്വദേശികളായ മൂന്ന് മത്സ്യത്തൊഴിലാളികളെ ഉൾക്കടലിൽ ആയുധധാരികളായ ശ്രീലങ്കൻ മത്സ്യത്തൊഴിലാളികൾ ആക്രമിച്ചു. പത്തുപേരടങ്ങുന്ന ലങ്കൻ സംഘം ഇന്ത്യൻ തൊഴിലാളികൾ പിടിച്ച മത്സ്യവും ഉപകരണങ്ങളും തട്ടിയെടുത്തു.
ഇന്നലെ പുലർച്ചെ നാഗപട്ടണത്ത് തൊഴിലാളികൾ മടങ്ങിയെത്തിയപ്പോഴാണ് ആക്രമണകാര്യം പരസ്യമായത്. പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്കു മാറ്റി. ലങ്കൻ സമുദ്രാതിർത്തി മറികടന്നുവെന്ന് ആരോപിച്ചാണ് ശിവകുമാർ, ശിവ, ചിന്നത്തന്പി എന്നീ തൊഴിലാളികളെ ലങ്കൻ സംഘം ആക്രമിച്ചത്.