കേരളത്തിന് എല്ലാ സഹായവും നൽകുമെന്ന് അമിത് ഷാ
Sunday, October 17, 2021 11:38 PM IST
ന്യൂഡൽഹി: കനത്തമഴയെത്തുടർന്ന് വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായ കേരളത്തിന് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികൾ കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിലാണ്.
കേരളത്തിലെ രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയെ ഇതിനോടകം വിന്യസിച്ചു കഴിഞ്ഞു. കനത്ത മഴയിലും പ്രളയത്തിലും ജീവനും സ്വത്തിനും നാശനഷ്ടങ്ങൾ സംഭവിച്ച എല്ലാവർക്കും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കും. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർഥിക്കുന്നതായും അമിത് ഷാ പറഞ്ഞു.