നടി അനന്യ പാണ്ഡെയെ രണ്ടാം ദിവസവും എൻസിബി ചോദ്യം ചെയ്തു
Saturday, October 23, 2021 12:25 AM IST
മുംബൈ: ബോളിവുഡ് നടി അനന്യ പാണ്ഡെ(22)യെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി) തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തു.
മയക്കുമരുന്നു കേസിൽ അറസ്റ്റിലായ ആര്യൻ ഖാനുമായി നടത്തിയ വാട്സാപ് ചാറ്റുകളാണു നടിയെ ചോദ്യം ചെയ്യാൻ കാരണം.
ഇന്നലെ നാലു മണിക്കൂറാണ് അനന്യയെ ചോദ്യം ചെയ്ത്. തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 2019ലാണ് അനന്യ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.