കോവിഡ് ബൂസ്റ്റർ ഡോസ് ഉടനില്ല: എയിംസ് മേധാവി
Sunday, October 24, 2021 12:02 AM IST
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് അടുത്ത വർഷം ബൂസ്റ്റർ ഡോസ് വാക്സിൻ ആവശ്യമായി വരുമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേരിയ.
നിലവിൽ ആദ്യ ഡോസുകൾ കോവിഡ് മരണത്തെയും ആശുപത്രിയിലാകുന്നതിനെയും എത്രത്തോളം പ്രതിരോധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ബൂസ്റ്റർ ഡോസിന്റെ ആവശ്യകത എന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾക്കുള്ള വാക്സിൻ ഉടൻ തയാറാകുമെന്നും അദ്ദേഹം പറഞ്ഞു.
ബൂസ്റ്റർ ഡോസ് വേണോ എന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാൻ കഴിയില്ല. ഇതിനൊരു കൃത്യമായ സമയപരിധിയും ചൂണ്ടിക്കാട്ടാനാകില്ല. ആന്റിബോഡിയുടെ സ്ഥിരീകരണം അനുസരിച്ചു മാത്രം ബൂസ്റ്റർ ഡോസിന്റെ കാര്യത്തിൽ തീരുമാനവും എടുക്കാനാകില്ല.- അദ്ദേഹം പറഞ്ഞു.