ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം: സിദ്ദു
Monday, October 25, 2021 12:01 AM IST
ചണ്ഡിഗഡ്: പഞ്ചാബ് കോണ്‍ഗ്രസിലെ ഉൾപ്പോരിൽ പ്രതികരണവുമായി നവജ്യോത് സിംഗ് സിദ്ദുവും മനീഷ് തിവാരി എംപിയും. പഞ്ചാബിലെ ജനങ്ങളെ ബാധിക്കുന്ന യഥാർഥ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു സിദ്ദു ട്വീറ്റ് ചെയ്തപ്പോൾ, പാർട്ടി നേതാക്കൾ കുട്ടികളെപ്പോലെ പരസ്യമായി തമ്മിലടിക്കുകയാണെന്നായിരുന്നു മനീഷ് തിവാരിയുടെ പ്രതികരണം.
പാക്കിസ്ഥാനി മാധ്യമപ്രവർത്തക അരൂസ ആലവുമായി മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനുള്ള ബന്ധം സംബന്ധിച്ചു കോണ്‍ഗ്രസ് നേതാക്കളും അമരീന്ദറും തമ്മിലുള്ള വാക്പോര് തുടരുന്നതിനിടെയാണു നേതാക്കളുടെ പ്രതികരണം.