ഡൽഹിയിൽ തീപിടിത്തം; നാലു പേർ മരിച്ചു
Wednesday, October 27, 2021 1:24 AM IST
ന്യൂഡൽഹി: ഡൽഹിയിലെ സീമാപുരിയിൽ കെട്ടിടത്തിനു തീപിടിച്ച് നാലു പേർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ നാലു മണിക്കാണ് മൂന്നു നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ തീപിടിത്തമുണ്ടായത്.
അഗ്നിശമന സേനയെ ഉടൻ വിവരമറിയിച്ചതിനെ തുടർന്ന് 16 അഗ്നിശമന വാഹനങ്ങളെത്തിയാണ് തീയണച്ചത്. അഗ്നിശമന സേനയുടെ തെരച്ചിലിൽ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലുള്ള മുറിയിൽനിന്നു നാലു പേരുടെയും മൃതശരീരങ്ങൾ കണ്ടെത്തി.
ഹോരിലാൽ (58), ഭാര്യ റീന (55) മക്കൾ ആശു (24), രോഹിണി (18) എന്നിവരാണ് മരിച്ചത്. രണ്ടാമത്തെ നിലയിൽ ഉറങ്ങുകയായിരുന്ന ഹോരിലാൽ -റീന ദന്പതികളുടെ മകനായ അക്ഷയ് (22)തീപിടിത്തത്തിൽ നിന്നു രക്ഷപ്പെട്ടു. ഡൽഹിയിലെ ശാസ്ത്രി ഭവനിലെ തൊഴിലാളിയായ ഹോരി ലാൽ മാർച്ചിൽ വിരമിക്കുന്നതിന് മുന്പാണ് അപകടത്തിൽ മരിച്ചത്. ഭാര്യ കോർപറേഷൻ ജീവനക്കാരിയാണ്.