പാർലമെന്റ് ശീതകാല സമ്മേളനം നവംബർ 29 മുതൽ
Wednesday, October 27, 2021 1:57 AM IST
ന്യൂഡൽഹി: പാർലമെന്റ് ശീതകാല സമ്മേളനം നവംബർ 29 മുതൽ ഡിസംബർ 23 വരെയെന്ന് റിപ്പോർട്ട്.
കോവിഡ് വ്യാപനത്തെത്തുടർന്ന് 2020ൽ ശീതകാല സമ്മേളനം നടത്തിയിരുന്നില്ല. പിന്നീട് നടന്ന വർഷകാല സമ്മേളനത്തിൽ കർഷക സമരം, പെഗാസസ് ഫോണ് ചോർത്തൽ മുതലായ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം നിരന്തരം പ്രക്ഷോഭങ്ങൾ നടത്തിയതിനാൽ നേരത്തേ അവസാനിപ്പിച്ചു.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ശീതകാല സമ്മേളനം നടത്തുക.