മൃതദേഹവുമായി പോയ വാഹനം ട്രക്കിലേക്ക് ഇടിച്ചുകയറി 18 മരണം
Monday, November 29, 2021 1:17 AM IST
കോൽക്കത്ത: ബംഗാളിലെ നാദിയ ജില്ലയിൽ മൃതദേഹവുമായി പോയ വാഹനം നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചു കയറി 18 പേർ മരിച്ചു. അഞ്ചു പേർക്കു പരിക്കേറ്റു. മരിച്ചവരിൽ ആറു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. 35 പേരും ശവമഞ്ചവുമായി നബദ്വീപ് ശ്മശാനത്തിലേക്കു പോയ മിനി ട്രക്കാണ് അപകടത്തിൽപ്പെട്ടത്. 12 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ ദുഃഖം രേഖപ്പെടുത്തി.