വന്യജീവി സുരക്ഷാ നിയമം പരിഷ്കരിക്കണം:തോമസ് ചാഴികാടൻ
Tuesday, December 7, 2021 12:47 AM IST
ന്യൂഡൽഹി: വന്യജീവികളുടെ ആക്രമണത്തിൽ വനാതിർത്തിയിൽ കർഷകർ അടക്കമുള്ള കുടിയേറ്റക്കാർ നേരിടുന്ന ദുരിതങ്ങൾ ലോക്സഭയിൽ ഉന്നയിച്ച് തോമസ് ചാഴികാടൻ.
1972ലെ വന്യജീവി സുരക്ഷാ നിയമം കർഷകരെ സഹായിക്കുന്ന വിധത്തിൽ പരിഷ്കരിക്കണമെന്ന് അദ്ദേഹം സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
കൃഷിഭൂമിയിലും മറ്റും കടന്നു കയറി കൃഷിനാശവും ജീവനാശവും വരുത്തുന്ന മൃഗങ്ങളെ ക്ഷുദ്രജീവി വിഭാഗത്തിൽ പെടുത്തി കുടിയേറ്റക്കാർക്കു സ്വയം പ്രതിരോധം തീർക്കാനും ഭയപ്പെടുത്തി ഓടിക്കാനും അത്യാവശ്യമെങ്കിൽ കൊലപ്പെടുത്താനും ഉള്ള തരത്തിൽ നിയമം പരിഷ്കരിക്കണമെന്നും അദ്ദേഹം പാർലമെന്റിൽ ആവശ്യപ്പെട്ടു.