ഒരു മാസം മുന്പ് തൃണമൂലിൽ ചേർന്ന അലക്സോ ലോറൻസോ പാർട്ടി വിട്ടു
Monday, January 17, 2022 1:20 AM IST
പനാജി: ഒരു മാസം മുന്പ് കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്ന മുതിർന്ന നേതാവ് അലക്സോ റെജിനാൾഡോ ലോറൻസോ പാർട്ടി വിട്ടു. തൃണമൂൽ അധ്യക്ഷ മമത ബാനർജിക്ക് അയച്ച രാജിക്കത്തിൽ പാർട്ടി വിടാനുള്ള കാരണം വിശദീകരിക്കുന്നില്ല.
കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായിരുന്ന ലോറൻസോ കുർട്ടോറിം മണ്ഡലത്തെയാണു പ്രതിനിധീകരിക്കുന്നത്. ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ ഇടം നേടിയശേഷമായിരുന്നു ലോറൻസോ പാർട്ടി വിട്ടത്. ഭാവികാര്യങ്ങളെക്കുറിച്ച് ഇദ്ദേഹം പ്രതികരിച്ചില്ല.