ധനുഷും ഐശ്വര്യയും വേർപിരിയുന്നു
Wednesday, January 19, 2022 1:20 AM IST
ചെന്നൈ: സെലിബ്രിറ്റി ദന്പതികളായ ധനുഷും ഐശ്വര്യ രജനീകാന്തും വേർപിരിയുന്നു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്.
സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മകളാണ് ഐശ്വര്യ. 18 വർഷം മുന്‍പാണു ധനുഷും ഐശ്വര്യയും വിവാഹിതരായത്. ദന്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്. ദേശീയ അവാർഡ് ജേതാവാണു ധനുഷ്.