അഖിലേഷ് യാദവിന്റെ മറ്റൊരു ബന്ധുവും ബിജെപിയിൽ
Friday, January 21, 2022 12:40 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ മറ്റൊരു ബന്ധുകൂടി ബിജെപിയിൽ ചേർന്നു. മുലായം സിംഗ് യാദവിന്റെ സഹോദരി ഭർത്താവായ പ്രമോദ് ഗുപ്തയാണ് ബിജെപിയിൽ ചേർന്നത്.
കഴിഞ്ഞ ദിവസം അഖിലേഷിന്റെ ഇളയ സഹോദരൻ പ്രതീക് യാദവിന്റെ ഭാര്യ അപർണ യാദവും ബിജെപിയിൽ ചേർന്നു.