മുൻ ഗോവ മുഖ്യമന്ത്രി ബിജെപി വിട്ടു
Sunday, January 23, 2022 1:28 AM IST
പനാജി: മുൻ ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ ബിജെപി വിട്ടു. സീറ്റ് നിഷേധിച്ചതാണു കാരണം. തന്റെ തട്ടകമായ മാൻഡ്രേം സീറ്റ് ദയാനന്ദ് സോപ്തേക്കു നല്‍കിയതാണു പർസേക്കറെ പ്രകോപിപ്പത്. സ്വതന്ത്രനായി മത്സരിക്കുമെന്നു കഴിഞ്ഞ ദിവസം പർസേക്കർ പ്രഖ്യാച്ചിരുന്നു. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ കഴിഞ്ഞ ദിവസം ബിജെപിയിൽനിന്നു രാജിവച്ചിരുന്നു.
മനോഹർ പരീക്കർകേന്ദ്ര മന്ത്രിയായതോടെയാണു 2014ൽ പർസേക്കർ ഗോവ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, 2017ലെ തെരഞ്ഞടുപ്പിൽ മാൻഡ്രേം മണ്ഡലത്തിൽ പർസേക്കർ കോണ്‍ഗ്രസിലെ ദയാനന്ദ് സോപ്തേയോടു പരാജയപ്പെട്ടു. പിന്നീട് സോപ്തേ ബിജെപിയിൽ ചേരുകയായിരുന്നു.