റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ 15 വയസിൽ താഴെയുള്ളവർക്ക് പ്രവേശനമില്ല
Tuesday, January 25, 2022 2:07 AM IST
ന്യൂഡൽഹി: രാജ്യത്തിന്റെ 73-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് 15 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ലെന്ന് ഡൽഹി പോലീസ് മാർഗനിർദേശം പുറത്തിറക്കി.
പരിപാടിയിൽ പങ്കെടുക്കുന്ന 15 വയസിന് മുകളിലുള്ള എല്ലാവരും നിർബന്ധമായും രണ്ടു ഡോസ് വാക്സിനുകളും സ്വീകരിച്ചിരിക്കണം. പരിപാടിയിൽ പങ്കെടുക്കാൻ വരുന്നവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം.