ശ്രീലങ്കയ്ക്ക് ഇന്ത്യ 65,000 ടൺ യൂറിയ നൽകും
Sunday, May 15, 2022 1:24 AM IST
ന്യൂഡൽഹി: ശ്രീലങ്കയിൽ നെൽകൃഷിക്കായി ഇന്ത്യ അടിയന്തരമായി 65,000 മെട്രിക് ടൺ യൂറിയ നല്കും.ഫെർട്ടിലൈസേഴ്സ് ഓഫ് ഇന്ത്യ സെക്രട്ടറി രാജേഷ് കുമാർ ചതുർവേദിയാണ് ഇക്കാര്യത്തിൽ ശ്രീലങ്കൻ ഹൈക്കമ്മീഷണർ മിലിന്ദ മോറഗോഡയ്ക്ക് ഉറപ്പ് നൽകിയത്.
ശ്രീലങ്കയിൽ മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലത്താണ് നെൽകൃഷി തുടങ്ങുന്നത്. ഇന്ത്യയിൽ യൂറിയയ്ക്ക് കയറ്റുമതി നിരോധനമുണ്ടെങ്കിലും ശ്രീലങ്കയിലെ പ്രത്യേകസാഹചര്യം കണക്കിലെടുത്ത് ഇളവ് നൽകുകയായിരുന്നു.