രാജ്യസഭയിലേക്കു മത്സരിക്കില്ലെന്ന് അദാനി
Monday, May 16, 2022 2:09 AM IST
അമരാവതി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയോ ഭാര്യ പ്രീതി അദാനിയോ ആന്ധ്രയിൽനിന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു കന്പനി. ജൂൺ പത്തിനു നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ അദാനി ആന്ധ്രപ്രദേശിൽനിന്നു മത്സരിക്കുമെന്നു വാർത്ത പരന്നിരുന്നു. അദാനി, മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഢിയുമായി കൂടിക്കാഴ്ച നടത്തിരുന്നു. അദാനി കുടംബത്തിൽനിന്നുള്ളവർ രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്ന് ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.