ഗുജറാത്തിൽ ഫാക്ടറിയുടെ മതിൽ ഇടിഞ്ഞുവീണ് 12 പേർ മരിച്ചു
Thursday, May 19, 2022 2:06 AM IST
മോർബി: ഗുജറാത്തിലെ മോർബി ജില്ലയിൽ ഉപ്പ് പാക്കേജിംഗ് ഫാക്ടറിയിൽ മതിൽ ഇടിഞ്ഞുവീണ് 11 തൊഴിലാളികളും മൂന്നു വയസുള്ള കുട്ടിയും മരിച്ചു. ഹൽവാദ് ഇൻഡസ്ട്രിയൽ മേഖലയിലെ സാഗർ സാൾട്ട് ഫാക്ടറിയിലായിരുന്നു അപകടം.
പാക്കേജിംഗ് മേഖലയെയും സ്റ്റോറേജ് സെക്ഷനെയും വേർതിരിക്കുന്ന മതിലാണ് തകർന്നുവീണത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.