പ്രവാചകനിന്ദ: ബംഗാളിൽ വീണ്ടും അസ്വസ്ഥതകൾ
Sunday, June 19, 2022 12:37 AM IST
കൊൽക്കത്ത: പ്രവാചകനിന്ദയുടെ പേരിൽ പശ്ചിമബംഗാളിലെ മൂർഷിദബാദിൽ വീണ്ടും അസ്വസ്ഥതകൾ. മുൻകരുതലെന്ന നിലയിൽ അധികൃതർ ഇന്റർനെറ്റ് സർവീസ് നിർത്തിവച്ചു.
ബെൽഡംഗ, റിജിൻനഗർ, ശക്തിപുർ പോലീസ് സ്റ്റേഷൻ തിങ്കളാഴ്ച രാവിലെ വരെയാണ് സംഘർഷം. സംഘർഷം ഉടലെടുക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പിനെത്തുടർന്നാണ് നടപടി. കഴിഞ്ഞ പത്ത് മുതൽ ഒരാഴ്ചത്തേക്ക് മേഖലയിൽ ഇന്റർനെറ്റ് സർവീസ് നിർത്തിവച്ചിരുന്നു. ബിജെപി മുൻ ദേശീയവക്താ നുപുർ ശർമ ടെലിവിഷൻ ചാനലിൽ നടത്തിയ പരാമർശമാണ് സംഘർഷത്തിലേക്കു നയിച്ചത്.