സൈനിക മേധാവികളുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി
Monday, June 20, 2022 12:55 AM IST
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കായുള്ള റിക്രൂട്ട്മെന്റ് ഇന്നു തുടങ്ങുന്ന സാഹചര്യത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.ആർ.ചൗധരി എന്നിവരുടെ യോഗം വിളിച്ചു.
രാജ്നാഥ് സിംഗിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ പ്രതിരോധ സെക്രട്ടറി അജയ് കുമാറും പങ്കെടുത്തു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജ്നാഥ് സിംഗ് 24 മണിക്കൂറിനിടെ രണ്ടാമതും സൈനിക മേധാവികളുടെ യോഗം വിളിച്ചത്.