സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിക്കെതിരേ മാനഭംഗക്കേസ്
Tuesday, June 28, 2022 2:37 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി പി.പി. മാധവനെതിരേ മാനഭംഗക്കേസ്. ഡൽഹി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജോലി നൽകാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്.
ഉത്തംനഗർ പോലീസ് സ്റ്റേഷനിൽ ജൂണ്‍ 25നാണ് പരാതി ലഭിച്ചതെന്നു ദ്വാരക ഡെപ്യൂട്ടി കമ്മീഷണർ എം. ഹർഷവർധൻ അറിയിച്ചു.
ഡൽഹിയിൽ താമസിക്കുന്ന യുവതിയുടെ ഭർത്താവ് കോണ്‍ഗ്രസ് പാർട്ടി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നെന്നാണു സൂചന.